Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല; ഹൈക്കോടതി നിരീക്ഷകസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശബരിമല; ഹൈക്കോടതി നിരീക്ഷകസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷകസമിതി ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സമിതി അംഗങ്ങൾ ശബരിമലയിൽ നേരിട്ട് സന്ദർശനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ജസ്റ്റിസ് പി.ആർ രാമൻ, ജസ്റ്റിസ് എസ് സിരിജഗൻ, ഡി.ജി.പി എ ഹേമചന്ദ്രൻ എന്നിവരടങ്ങിയ മൂന്നംഗ നിരീക്ഷക സമിതിയാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക. ശബരിമലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ, പോലീസ് നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ നിലവിലെ സ്ഥിതി പൊതുവെ തൃപ്തികരമാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്തും പരിസരങ്ങളിലുമുണ്ടായ പ്രതിഷേധങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ടാവും. സന്നിധാനത്തിന് പുറമെ പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലും മൂന്നംഗ സമിതി സന്ദർശനം നടത്തിയിരുന്നു. വരുംവർഷങ്ങളിലെ തീർഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളെ കുറിച്ചുള്ള നിരീക്ഷക സമിതിയുടെ വിലയിരുത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തും. ഈ സീസണിലെ ശബരിമലയുടെ പൂർണ മേൽനോട്ടച്ചുമതല ഈ സമിതിക്കാണ്. ശബരിമലയുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കാനും നിരീക്ഷക സമിതിക്ക് അധികാരമുണ്ടെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in