Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും വിവാദ ഭൂമിയിൽ വീട് നിർമ്മാണം തുടർന്ന് എസ് രാജേന്ദ്രൻ എംഎല്‍എ

സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും വിവാദ ഭൂമിയിൽ വീട് നിർമ്മാണം തുടർന്ന് എസ് രാജേന്ദ്രൻ എംഎല്‍എ
S-Rajendran-MLA   സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മൂന്നാർ ഇക്കാ നഗറിലെ വിവാദ ഭൂമിയിൽ വീട് നിർമ്മാണം തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. റവന്യു വകുപ്പിന്‍റെ എൻ ഒ സി ഇല്ലാതെ എം എൽ എ വീട് നിർമ്മാണം നടത്തുന്ന വാർത്ത ജയ്ഹിന്ദ് ന്യൂസ് നേരത്തെ പുറത്തു കൊണ്ടു വന്നിരുന്നു. ഇതേ തുടർന്ന് ദേവികുളം സബ് കളക്ടർ നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോയും നൽകി. എന്നാൽ സർക്കാർ ഉത്തരവുകൾ ലംഘിച്ച് എംഎൽഎ നിർമ്മാണം തുടരുകയാണ്. അതേസമയം നിർമ്മാണം ശ്രദ്ധയിൽപെട്ടെന്നും മൂന്നാർ വില്ലേജ് ഓഫിസറോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവികുളം സബ് കളക്ടർ അറിയിച്ചു. കെട്ടിട നിർമ്മാണത്തിന് എം എൽ എ അനുമതി തേടിയെങ്കിലും ആവശ്യമായ രേഖകൾ ഹാജരാക്കാത്തതിനാൽ അനുമതി നൽകാനായിട്ടില്ലെന്നുമാണ് ദേവികുളം സബ് കളക്ടറുടെ നിലപാട്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in