Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

റോബിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി; കോയമ്പത്തൂരിലേക്ക് സര്‍വീസ്

റോബിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി; കോയമ്പത്തൂരിലേക്ക് സര്‍വീസ്
വിവാദമായ പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടിലെ റോബിന്‍ ബസ് സര്‍വീസിനെ വെട്ടാന്‍ കെ.എസ്.ആര്‍.ടി.സിയും രംഗത്തെത്തി. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എ.സി ബസ് സര്‍വീസിന് കെ.എസ്.ആര്‍.ടി.സി തുടക്കമിട്ടു. പുലര്‍ച്ചെ നാലരയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ടു. രണ്ടാം ദിവസവും സര്‍വീസുമായി മുന്നോട്ട് പോയ റോബിന്‍ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്. അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിന് ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തി്. പിടിച്ചെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. അതേസമയം, തമിഴ്‌നാട്ടിലേക്ക് കയറിയ റോബിന്‍ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത്. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സ് കൂടെയാണ് ഈടാക്കിയത്. ടാക്‌സിനത്തില്‍ 32000 രൂപയും പെനാല്‍റ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിന്‍ മോട്ടോഴ്‌സ് അടച്ചത്.

Related articles

See all
Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Popular News

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കാൻ സർക്കാർ നീക്കം; ഇനി രാവിലെ 11 മുതൽ രാത്രി 11 മണിവരെ മാത...

Save your stories

Sign in