Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്. ശ്രീജിത്തിന് സ്ഥാനചലനം

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്. ശ്രീജിത്തിന് സ്ഥാനചലനം
  തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തെ അഡ്മിനിസ്ട്രേഷന്‍ എഡിജിപി ആയി സ്ഥലംമാറ്റി. യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ബിവറേജസ് കോർപ്പറേഷന്‍റെ എംഡിയാണ് യോഗേഷ് ഗുപ്ത. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എ. അക്ബർ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറാകും. തൃശൂർ റേഞ്ച് ഡിഐജിയായ അജിത ബീഗത്തെ തിരുവനന്തപുരത്തേക്ക് മാറ്റി നിയമിച്ചു. നിലവിലെ ഡിഐജി നിശാന്തിനി ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ്. കണ്ണൂർ ഡിഐജി തോംസൺ ജോസിന് തൃശൂർ റേഞ്ചിന്‍റെയും ചുമതല നൽകി. ക്രൈം ബ്രാഞ്ച് ഐജിയായി സി.എച്ച്. നാഗരാജുവിനെ നിയമിച്ചു. നാഗരാജുവിന് ഒരു മാസത്തിനിടെ ലഭിക്കുന്ന രണ്ടാം സ്ഥലംമാറ്റമാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത് കഴിഞ്ഞ മാസമായിരുന്നു. ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായി നിയമിച്ചിരുന്നെങ്കിലും സ്ഥാനമേറ്റെടുക്കാതെ അവധിയിലായിരുന്നു. ഇതിനിടെയാണ് വീണ്ടും സ്ഥലംമാറ്റിയത്.സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് കേരള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാന്‍റെ അധിക ചുമതല വഹിക്കും.  

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in