റിസർവ് ബാങ്ക് ഗവർണർ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു
Jaihind TV News Report
Jaihind TV Web Desk
December 10, 2018
1 min read
•
Updated: June 06, 2026
ന്യൂ ദല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണെന്ന് പട്ടേല്‍ പറയുന്നു. കേന്ദ്ര ധനമന്ത്രാലയവുമായി കഴിഞ്ഞ കുറേ ദിവസങ്ങളായി പട്ടേല്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. റിസര്‍വ്വ് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രാലയത്തിന്റെ ഇടപെടലായിരുന്നു രാജിയിലേക്ക് നയിച്ചത്.
ഉര്‍ജിത്തും കേന്ദ്രസര്‍ക്കാരും തമ്മില്‍ പല വിഷയങ്ങളില്‍ തര്‍ക്കം നിലനിന്നിരുന്നു. ഭരണത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നടപടികളെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുക, ചെറുകിട സംരഭങ്ങള്‍ക്ക് വായ്പ തുക വര്‍ധിപ്പിക്കുക എന്നി കേന്ദ്രം ആവശ്യപ്പെടുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍ബിഐയുടെ നിലപാട്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ക്ഷേമ, വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ച എന്‍ഡിഎ സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ എതിര്‍പ്പുകള്‍. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അപ്രീതിക്ക് ഇരയായിരുന്നു ഉര്‍ജിത്. 2013 ല്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ 2016 സെപ്തംബറില്‍ രഘുറാം രാജ് വിരമിച്ചതിന് ശേഷംമാണ് അര്‍ബിഐ ഗവര്‍ണറായി നിയമിതനായത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10