കോഴിക്കോട്ടെ പ്രശസ്ത ഗായകന്‍ എല്‍. രഘുനാഥ് (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹട്ടന്‍സ് ,സുകുമാരന്‍സ് തുടങ്ങിയ പ്രശസ്ത സംഗീത ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു. ചെമ്മീന്‍ സിനിമയിലെ ഒരു ഗാനത്തിന് കോറസ് പാടിയിട്ടുണ്ട്.
ബാബുരാജ് സംഗീതം നല്‍കിയ ഇറാഗുഹയില്‍ എന്ന ഗാനം നാടകത്തിനായി പാടി. എസ്.ജാനകി, വാണി ജയറാം, മാധുരി തുടങ്ങിയവര്‍ക്കൊപ്പം സ്റ്റേജില്‍ ഡ്യുയറ്റ് പാടിയിട്ടുണ്ട്. സിനിമ നടനും മിമിക്രി കലാകാരനുമായ ഡോക്ടര്‍ രാഹുല്‍ ലക്ഷ്മണ്‍ മകനാണ്. കോഴിക്കോട് റാംമോഹന്‍ റോഡിലെ വസതിയിലെത്തിച്ച മൃതദേഹം രാത്രി എട്ട് മണിയോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും.
പ്രശസ്ത ഗായകന്‍ എല്‍ രഘുനാഥ് അന്തരിച്ചു