Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"അവരുടെ ശീലം പണം കൊടുത്ത് സമരം ചെയ്യിക്കലാകും"; ബി. ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്

"അവരുടെ ശീലം പണം കൊടുത്ത് സമരം ചെയ്യിക്കലാകും"; ബി. ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രഞ്ജിനി ഹരിദാസ്

പണം വാങ്ങിയാണ് നടീനടന്മാർ സി.ജെ.പി (CJP) പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടിയുമായി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. താൻ പണം വാങ്ങിയാണ് സമരത്തിൽ പങ്കെടുത്തതെന്ന ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കട്ടെയെന്ന് രഞ്ജിനി തിരിച്ചടിച്ചു. "എത്ര ഫണ്ടാണ് വാങ്ങിയതെന്ന് വ്യക്തമാക്കിയാൽ അക്കൗണ്ട് പരിശോധിച്ച് മറുപടി പറയാമായിരുന്നു" എന്ന് പരിഹസിച്ച താരം, ആരോപണം ഉന്നയിച്ച നേതാവിന്റെ പേര് പോലും താൻ കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. പണം നൽകി ആളുകളെ സമരത്തിനെത്തിക്കുന്നത് അവരുടെ ശീലമായിരിക്കും, അത് കൊണ്ടായിരിക്കാം കലാകാരന്മാർ പണം കൊടുത്താലേ സമരത്തിന് വരൂ എന്ന് അവർ കരുതുന്നതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

രഞ്ജിനി ഹരിദാസിന് ഇപ്പോൾ സ്റ്റേജ് ഷോകൾ ഒന്നുമില്ലെന്നും പണം കിട്ടിയത് കൊണ്ടാണ് സമരവേദിയിലേക്ക് പോയതെന്നുമായിരുന്നു ബി. ഗോപാലകൃഷ്ണന്റെ പ്രധാന വിമർശനം. എന്നാൽ ആ രണ്ട് ദിവസങ്ങളിൽ തനിക്ക് സ്റ്റേജ് ഷോകൾ ഒന്നും ഇല്ലായിരുന്നെന്നും അതിനാലാണ് സമരത്തിൽ പങ്കെടുത്തതെന്നും രഞ്ജിനി വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്നത് വലിയൊരു സമരമാണ്. മനസ്സിനുള്ളിൽ ഒരു ഉലച്ചിൽ ഉണ്ടാകുമ്പോഴാണ് ഇത്തരം പ്രതിഷേധങ്ങളുടെ ഭാഗമാകുന്നത്. വിദ്യാർത്ഥികളുടെ ഈ പോരാട്ടത്തിനൊപ്പം അവസാനം വരെ താനുണ്ടാകുമെന്നും മാറ്റത്തിനായി ശബ്ദമുയർത്തുക എന്നത് പ്രധാനമാണെന്നും അവർ പറഞ്ഞു. "കുറേ ആളുകൾ കയ്യടിക്കും, കുറേ പേർ വിമർശിക്കും; അതൊന്നും എന്നെ ബാധിക്കില്ല. തീയിൽ കുരുത്തതാണ് ഞാൻ, ഇനിയും സാധ്യമാകുന്ന രീതിയിൽ സമരത്തിനൊപ്പം നിൽക്കും," രഞ്ജിനി ഉറപ്പിച്ചുപറഞ്ഞു.

കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് രഞ്ജിനി ഹരിദാസ് അടക്കമുള്ള പ്രമുഖർ വേദിയിലെത്തിയത്. ഇതിനെ പരിഹസിച്ച ബി. ഗോപാലകൃഷ്ണൻ വിദ്യാർത്ഥി പ്രതിഷേധത്തെ അപമാനിക്കുന്ന തരത്തിലും സംസാരിച്ചിരുന്നു. പാറ്റകളെ തുരത്താൻ കയ്യിൽ 'ഹിറ്റ്' ഉണ്ടെന്നും, ചെറിയൊരു ഹിറ്റാണ് കഴിഞ്ഞ ദിവസം നൽകിയതെന്നും ഇനി വലിയ ഹിറ്റ് വരാനിരിക്കുന്നതേയുള്ളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഒരു ഭരണം നടക്കുമ്പോൾ നാട്ടിൽ ഇങ്ങനെ കുറെ പാറ്റയും എലിയും പഴുതാരയുമൊക്കെ ഉണ്ടാകുന്നതാണ് അതിന്റെയൊരു രസമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Related articles

See all
Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Popular News

ഡാമുകളിലെയും ജലാശയങ്ങളിലെയും ആഴം കൂട്ടും; മണല്‍ വാരലിന് ഉടന്‍ നടപടിയെന്ന് മന്ത്രി മോന്‍സ്...

Save your stories

Sign in