Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'എനിക്കും അച്ഛനും അമ്മയുമുണ്ട്, ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്നെയറിയാം... ഞാന്‍ പോരാടും': രമ്യ ഹരിദാസ്

'എനിക്കും അച്ഛനും അമ്മയുമുണ്ട്, ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്നെയറിയാം... ഞാന്‍ പോരാടും': രമ്യ ഹരിദാസ്
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. മുന്നണിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ഒരു നേതാവ് ഇങ്ങനെ പറയുന്നത് തീര്‍ത്തും ഖേദകരമാണ്. സ്ത്രീ സുരക്ഷ എന്ന് അവകാശവാദം ഉന്നയിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ നേതാവിന്‍റെ പ്രതികരണമാണിത്. തനിക്കും അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഇനി ഒരു സ്ത്രീക്കെതിരെയും ഇത്തരത്തില്‍ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. ഇത് അവസാനത്തേത് ആകണമെന്നാണ് ആഗ്രഹമെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും രമ്യ വ്യക്തമാക്കി. "ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ പാടില്ല. ആലത്തൂരിലെ ജനങ്ങള്‍‌ക്ക് എന്നെ നന്നായറിയാം. പ്രതിസന്ധിയില്‍ തളരുന്ന ആളല്ല ഞാന്‍.  ഏപ്രില്‍ 23ന് ജനം ഇതിനെല്ലാം മറുപടി നല്‍കും." - രമ്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ താന്‍ ആലത്തൂരില്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in