Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Citizen Journalism

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം! ജൂണ്‍ ഒന്നു മുതല്‍ തന്നെ തീരുവ നല്‍കേണ്ട; 50 ശതമാനം തീരുവയില്‍ സമയം നീട്ടി ട്രംപ്

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസം! ജൂണ്‍ ഒന്നു മുതല്‍ തന്നെ തീരുവ നല്‍കേണ്ട; 50 ശതമാനം തീരുവയില്‍ സമയം നീട്ടി ട്രംപ്
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായുള്ള സംഭാഷണത്തിന് ശേഷം വ്യാപാര ചര്‍ച്ചകള്‍ക്കുള്ള സമയപരിധി ജൂലൈ 9 വരെ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാപാര യുദ്ധം ശക്തമാക്കുമെന്നും ജൂണ്‍ ഒന്നിന് തന്നെ യൂറോപ്യന്‍ യൂണിയനില്‍ ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സമയ പരിധി ദീര്‍ഘിപ്പിച്ചതെന്നാണ് ഇക്കാര്യത്തില്‍ ട്രംപ് നല്‍കുന്ന വിശദീകരണം. ട്രൂത്ത് സോഷ്യലില്‍ ആണ് ട്രംപിന്റെ പ്രതികരണം. താരിഫ് വിഷയം വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വോണ്‍ ഡെര്‍ ലെയ്ന്‍ തന്നോട് പറഞ്ഞതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. അതിനിടെ, ജൂണ്‍ 1 മുതല്‍ തീരുവ ചുമത്തിത്തുടങ്ങുമെന്ന ട്രംപിന്റെ ആദ്യ ഭീഷണിക്ക് പിന്നാലെ ഓഹരി വിപണികളില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. യു എസ് , യൂറോപ്യന്‍ ഓഹരി വിപണികളില്‍ വലിയ നഷ്ടമാണ് പ്രഖ്യാപനം ഉണ്ടാക്കിയത്. യൂറോപ്യന്‍ ഓഹരി വിപണി രണ്ട് ശതമാനത്തിലേറെ ഒറ്റയടിക്ക് ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related articles

See all
Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

പരമ്പരാഗത അതിർവരമ്പുകൾ ഭേദിച്ച എഴുത്ത്: 2026-ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സ...

Popular News

"താങ്കളെ ഏറെ ബഹുമാനിക്കുന്നു"; മെസിയുടെ വിടവാങ്ങൽ പോസ്റ്റിൽ റൊണാൾഡോയുടെ കുറിപ്പ് വൈറൽ

Save your stories

Sign in