Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RATION CARD NEW RULE| ആറു മാസം സാധനം വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കും: കേന്ദ്ര വ്യവസ്ഥ

RATION CARD NEW RULE| ആറു മാസം സാധനം വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് മരവിപ്പിക്കും: കേന്ദ്ര വ്യവസ്ഥ
ആറു മാസത്തിനിടെ ഒരു തവണ പോലും റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് താല്‍ക്കാലികമായി മരവിപ്പിക്കും. റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇനി 5 വര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തു. കേരളത്തില്‍ ഒട്ടേറെപ്പേരെ ബാധിക്കുന്നതാകും കേന്ദ്ര ഉപഭോക്തൃഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി. കേരളത്തില്‍ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേര്‍ റേഷന്‍ വാങ്ങുന്നില്ല എന്നാണ് കണക്കുകള്‍. ആറു മാസത്തിനിടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡ് താല്‍ക്കാലികമായി മരവിപ്പിക്കുമെന്നാണ് ചട്ടം. സംസ്ഥാന സര്‍ക്കാരാണ് കാര്‍ഡ് മരവിപ്പിക്കേണ്ടത്. അര്‍ഹത ബോധ്യപ്പെട്ടാല്‍ 3 മാസത്തിനകം നേരിട്ട് പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക് കെ വൈ സി നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷമേ വീണ്ടും റേഷന്‍ നല്‍കൂ. കഴിഞ്ഞമാസം 82.34% പേര്‍ മാത്രമാണു റേഷന്‍ വാങ്ങിയത്. 3 മാസം റേഷന്‍ വാങ്ങാത്ത പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍നിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടായിരുന്നു. പക്ഷേ കാര്‍ഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലും ഉണ്ടായിരുന്നില്ല. കാര്‍ഡ് മരവിപ്പിക്കുന്ന രീതി ഇതുവരെ ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല. കൂടാതെ മറ്റു നിര്‍ദേശങ്ങളും കേന്ദ്ര ഉപഭോക്തൃഭക്ഷ്യ പൊതുവിതരണ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു. 5 വര്‍ഷത്തിലൊരിക്കല്‍ റേഷന്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെയും ആധാര്‍ നമ്പര്‍ ലഭ്യമെങ്കില്‍ രേഖപ്പെടുത്തണം. അഞ്ച് വയസ്സ് തികഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 18 വയസ്സാകാത്തവര്‍ക്കു പ്രത്യേകം റേഷന്‍ കാര്‍ഡ് അനുവദിക്കില്ല.

Related articles

See all
Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Save your stories

Sign in