Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA | രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മ നിര്യാതയായി; സംസ്‌കാരം നാളെ

RAMESH CHENNITHALA | രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മ നിര്യാതയായി; സംസ്‌കാരം നാളെ
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) നിര്യാതയായി. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന്‍ നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്‍) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടില്‍ നടക്കും. രമേശ് ചെന്നിത്തല, കെ ആര്‍ രാജന്‍ (ചെന്നിത്തല മഹാത്മാ ഹൈസ്‌കൂള്‍ മുന്‍ മാനേജര്‍), കെ. ആര്‍ വിജയലക്ഷ്മി (റിട്ട. ഗവഃഅധ്യാപിക), കെ. ആര്‍ പ്രസാദ് (റിട്ട: ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) എനന്ിവരാണ് മക്കള്‍. മരുമക്കള്‍: അനിതാ രമേശ് (റിട്ട. ഡവലപ്‌മെന്റ് ഓഫീസര്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍, കോ- ഓപ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ് ), പരേതനായ സി.കെ രാധാകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് യുത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു കേന്ദ്ര ), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആകാശവാണി). കൊച്ചുമക്കള്‍: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കല്‍ കോളജ്), രമിത് ചെന്നിത്തല ഐ ആര്‍എസ് (ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്‍കം ടാക്‌സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആര്‍ കൃഷ്ണന്‍ ( പി.ആര്‍.എസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്.എ), പ്രണവ് പി നായര്‍ (സയന്റിസ്റ്റ് ബി.എ.ആര്‍.സി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകന്‍).

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in