കേരള നിയമസഭയെ ഗവർണർ അപമാനിച്ചു; നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹം : രമേശ് ചെന്നിത്തല;
Jaihind TV News Report
Jaihind TV Web Desk
January 04, 2020
1 min read
•
Updated: June 10, 2026
കേരള നിയമസഭയെ ഗവർണർ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയെ അവഹേളിച്ചിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രി ഗവർണർക്ക് മുന്നിൽ നല്ല പിള്ള ചമയുന്നുവെന്നും ബിജെപി ഏജന്‍റായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രവർത്തകരെ പോലെ ഗവർണർ സംസാരിക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടേത് കുറ്റകരമായ മൗനം. നിയമസഭയുടെ അധികാരാവകാശങ്ങളിൽ കടന്നു കയറുന്നത് അനുവദിക്കാനാകില്ല. രാജ്യസഭയിലെ അവകാശ ലംഘന നോട്ടീസ് നിയമപരമല്ല.
ഗവർണർക്കെതിരായ കോടിയേരിയുടെ പ്രതികരണത്തോട് മുഖ്യമന്ത്രിയുടെ അഭിപ്രായമെന്ത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് ഗവർണറെ പേടിയെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം നടപ്പാക്കിയതിൽ സി. അച്യുതമേനോന്‍റെ പങ്ക് തമസ്കരിക്കാനാകില്ല. മുഖ്യമന്ത്രി ചരിത്രത്തോട് അവഗണന കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് തൃശൂരില്‍ പറഞ്ഞു.
[embed]https://www.facebook.com/JaihindNewsChannel/videos/2441171546148193/[/embed]
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10