ലോകകേരള സഭ അഴിമതിയും ധൂർത്തുമാണെന്ന നിലപാടിൽ മാറ്റമില്ല; രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി ആയുധമാക്കുകയാണ് : രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
January 02, 2020
1 min read
•
Updated: June 10, 2026
രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി ആയുധമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കത്തിൽ പ്രവാസികളുടെ സംഭാവനകളെ പറ്റിയാണ് രാഹുൽ ഗാന്ധി പറയുന്നത്. ലോക കേരള സഭ ബഹിഷ്‌കരിക്കാനുള്ള യു ഡി എഫ് തീരുമാനം 20 നാണ് എടുത്തത്. 11നോ 12നോ ആണ് രാഹുൽ ഗാന്ധി മറുപടി കത്തയച്ചത്. മുഖ്യമന്ത്രിയുടെ കത്തിന് എംപി എന്ന നിലയിൽ നൽകിയ മറുപടിയെ ചൂഷണം ചെയ്യുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മാന്യത മുഖ്യമന്ത്രി രാഷ്ട്രീയ ആയുധമാക്കുകയാണ്. വിവാദത്തിലേക്ക് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോകകേരള സഭ അഴിമതിയും ധൂർത്തുമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://youtu.be/N837l17mE1c
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10