Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചു; പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു : രമേശ് ചെന്നിത്തല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചു; പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു : രമേശ് ചെന്നിത്തല
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സർക്കാർ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ വ്യക്തതയില്ല. വാർഡ് വിഭജനം നടത്താൻ സർക്കാരിന് അനുവാദമില്ല. വാർഡ് വിഭജനത്തിൽ നിയമവിരുദ്ധമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം മറച്ച് വെക്കാനുള്ള കുറുക്ക് വഴിയായി പ്രക്ഷോഭത്തെ പിണറായി വിജയൻ മാറ്റിയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ഭരണപരാജയം മറച്ച് വെക്കാനുള്ള കുറുക്ക് വഴിയായി പ്രക്ഷോഭത്തെ പിണറായി മാറ്റിയെന്നും കബളിപ്പിക്കൽ നടപടി സർക്കാർ നിർത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്റർ സംബന്ധിച്ച് മുഖ്യമന്ത്രി കള്ളം പറയുന്നു. സർക്കാരിന്‍റെ കള്ളക്കളി പുറത്തായെന്നും അമിത് ഷായുടേയും മോദിയുടേയും മുന്നിൽ രഹസ്യമായി നല്ല പിള്ള ചമയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സെൻസസ് നടപടികൾ തുടരണമെന്ന ഉത്തരവ് സർക്കാർ റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in