സ്വര്‍ണ്ണക്കടത്തില്‍ സർക്കാരിനെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ സംഘടിത നീക്കം, പിന്നില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ: രമേശ് ചെന്നിത്തല| VIDEO
Jaihind TV News Report
Jaihind TV Web Desk
July 22, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ സർക്കാരിനെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ സംഘടിതനീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചുവെന്ന് പറയുന്നത് ഇതിനായാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷത്തിന് മേല്‍ മുഖ്യമന്ത്രി അനാവശ്യമായി കുതിരകയറുകയാണ്. അനവസരത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. ജനശ്രദ്ധ തിരിച്ചു വിടാൻ ഒരു കാര്യവുമില്ലാതെ പ്രതിപക്ഷത്തെ ആക്രമിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ വിളിച്ച എല്ലാ യോഗങ്ങളിലും പ്രതിപക്ഷം പങ്കെടുത്തു. ഒരാൾ പോലും വിട്ടുനിന്നിട്ടില്ല. സർക്കാർ നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. നൂറ് മീറ്റർ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പ്രചരിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ മാരത്തൺ ഓട്ടമാണ് എന്ന് തിരിച്ചറിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/279935153101061
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10