Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

Ramesh Chennithala | രാഹുല്‍ ഗാന്ധിക്കെതിരെ ടിവി ചാനലില്‍ വധഭീഷണി: കേസെടുക്കാത്തതിന് പിന്നില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala | രാഹുല്‍ ഗാന്ധിക്കെതിരെ ടിവി ചാനലില്‍ വധഭീഷണി: കേസെടുക്കാത്തതിന് പിന്നില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി വക്താവ് ടെലിവിഷന്‍ ചാനലില്‍ പരസ്യമായി വധ ഭീഷണി മുഴക്കിയതിനെ ശക്തമായി അപലപിച്ച് രമേശ് ചെന്നിത്തല. ഇയാള്‍ക്കെതിരെ അടിയന്തരമായി കേസെടുക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ നടന്ന ആഗോള അയ്യപ്പ സംഗമം സിപിഎം - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഔദ്യോഗിക തുടക്കം കുറിച്ചിരിക്കുകയാണ്. പരസ്യമായി ടെലിവിഷന്‍ ചാനലില്‍ വന്ന് ഇന്ത്യയിലെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയിട്ടുപോലും ബിജെപി വക്താവിനെതിരെ പിണറായി പോലീസ് കേസ് എടുക്കാത്തതിനെ പിന്നില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. ജനാധിപത്യത്തിന്റെ ആട്ടിമറിക്കെതിരെ ഇന്ത്യയുടെ തെരുവുകളില്‍ സമരം കുറിച്ച രാഹുല്‍ഗാന്ധിയുടെ അന്ത്യം ആഗ്രഹിക്കുന്നവരാണ് ബിജെപിക്കാര്‍. ഇമ്മാതിരിയുള്ള വിരട്ടലുകള്‍ കൊണ്ട് അദ്ദേഹത്തെ നിശബ്ദരാക്കാം എന്ന് ഏതെങ്കിലും ബിജെപിക്കാരന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വെറും മൗഢ്യമാണ്. ബിജെപിക്കാരന്റെ ഇത്തരം ആഗ്രഹങ്ങളെ പ്രോത്സാഹിപ്പിച്ച് അവരെ സന്തോഷിപ്പിക്കാം എന്ന് സിപിഎമ്മും കരുതരുത്. രാഹുല്‍ ഗാന്ധിയുടെ സമരം വര്‍ഗീയതയ്ക്കും ഫാസിസത്തിനും ജനാധിപത്യത്തിന്റെ അട്ടിമറിക്കും എതിരെയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആധാരശിലകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിലപാട് കെട്ടിപ്പൊക്കിയിരിക്കുന്നത്. ആ നിലപാടിന് ഇന്ത്യന്‍ ജനാധിപത്യത്തോളം തന്നെ ദാര്‍ഢ്യവും ശക്തിയുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മറിക്കാന്‍ വേണ്ടി ബിജെപിയെയും ഭൂരിപക്ഷ വര്‍ഗീയതയേയും പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിച്ച സിപിഎം ഇതിന് വലിയ വില കൊടുക്കേണ്ടിവരും. കേരളത്തിന്റെ മതേതരത്വത്തെ തകര്‍ത്തെറിയുന്നതിനാണ് ബിജെപി- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ശ്രമം. കേരളത്തിലെ ജനാധിപത്യ വിശ്വാസികള്‍ ഇത് അനുവദിക്കില്ല. സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പൂരം കലക്കിയും വോട്ട് മറിച്ചും തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചതിന് പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം പ്രതീക്ഷിച്ചാണ് സിപിഎം ഈ പ്രീണനയങ്ങളൊക്കെയും പുറത്തിറക്കുന്നത്. ഇതിന് തക്കതായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും - രമേശ് ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in