Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ടി.പി രാമകൃഷ്ണനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

ടി.പി രാമകൃഷ്ണനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
ഇ പി ജയരാജന്‍റെ പ്രസ്താവനയിന്മേൽ കിൻഫ്രയ്ക്ക് സ്ഥലം അനുവദിച്ച നടപടി ക്യാൻസൽ മന്ത്രി ടി.പി രാമകൃഷ്ണനെ വെല്ലുവിളിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് നിയോജക മണ്ഡലം യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കിൻഫ്ര വ്യവസായ പാർക്കിൽ 10 ഏക്കർ സ്ഥലം ആരുമറിയാതെ ടി പി രാമകൃഷണൻ കൊടുത്തിട്ടുണ്ട്. അതിന് തെളിവുകൾ ഉണ്ടെന്നും പി ജയരാജന്‍റെ പ്രസ്താവനയിന്മേൽ കിൻഫ്രയ്ക്ക് സ്ഥലം അനുവദിച്ച നടപടി ക്യാൻസൽ ചെയ്യാന്‍ മന്ത്രി ടി.പി രാമകൃഷ്ണനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കേരള മുഖ്യമന്ത്രിയാണ് കേസിലെ ഒന്നാം പ്രതിയെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് പാർലമെൻറ് മണ്ഡലം യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവൻ, ഡോ.എം കെ മുനീർ എംഎൽഎ, ബെന്നി ബെഹനാൻ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട് പാർലമെൻറ് മണ്ഡലം കൺവൻഷനും സമാപിച്ചതോടെ കേരളത്തിലെ 19 പാർലമെന്‍റ് മണ്ഡലങ്ങളിലെ യുഡിഎഫ് കൺവെൻഷൻകളും പൂർത്തിയായി. ശേഷിക്കുന്ന കോട്ടയം പാർലമെന്‍റ് മണ്ഡല കൺവെൻഷൻ ഒക്ടോബർ 6ന് നടക്കും.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in