Logo
Mon, Jun 15, 2026 • 01:59 AM
LIVE TV
Watch

No business videos available

No Middle East videos available

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 18, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട്
  തിരുവനന്തപുരം: കേരളത്തിൽ തീവ്രമഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 21 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച പത്തനംതിട്ടയിലും എറണാകുളത്തും ഓറഞ്ച് മുന്നറിയിപ്പുണ്ട്. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദപാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ മണിമല നദിയിൽ കല്ലൂപ്പാറ, വള്ളംകുളം, പുല്ലാക്കയർ ഭാഗങ്ങളിലും അച്ചൻകോവിൽ നദിയിൽ കല്ലേലി, കോന്നി എന്നിവിടങ്ങളിലും കേന്ദ്ര ജലക്കമ്മിഷൻ പ്രളയമുന്നറിയിപ്പ് നൽകി. പമ്പാ തീരത്തെ മടമണിലും മുന്നറിയിപ്പുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10