സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം
Jaihind TV News Report
Jaihind TV Web Desk
August 09, 2024
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്രാപ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണേണ്ടതുണ്ട്.
നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 13-ാം തീയതി മുതൽ കുറെക്കൂടി ശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10