കാത്തിരിപ്പ് വേണ്ട; ഇനി ഉടനടി റീഫണ്ട്; ഒപ്പം ബോർഡിംഗ് മാറ്റാനും അവസരം; റെയിൽവേയുടെ വമ്പൻ പരിഷ്കാരം

യാത്രക്കാരുടെ സൗകര്യം മുൻനിർത്തി ടിക്കറ്റ് റീഫണ്ട് സംവിധാനത്തിൽ വലിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പുതിയ പരിഷ്കാരപ്രകാരം ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് തുക ഉടനടി ലഭ്യമാകും. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. എന്നാൽ 24 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവരിൽ നിന്ന് 25 ശതമാനവും, 8 മണിക്കൂർ മുൻപ് വരെ 50 ശതമാനവും ചാർജ് ഈടാക്കുന്നതാണ്. യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരു തുകയും റീഫണ്ടായി ലഭിക്കില്ല.
റീഫണ്ടിന് പുറമെ യാത്രാ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാനും ബോർഡിംഗ് പോയിന്റ് മാറ്റാനും പുതിയ സംവിധാനത്തിൽ അവസരമുണ്ട്. യാത്ര ആരംഭിക്കുന്നതിന് 30 മിനിറ്റ് മുൻപ് വരെ ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. കൂടാതെ, ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് വരെ ബോർഡിംഗ് പോയിന്റ് മാറ്റാനുള്ള സൗകര്യവും റെയിൽവേ ഒരുക്കിയിട്ടുണ്ട്. അടുത്തുള്ള ഏത് സ്റ്റേഷനിൽ നിന്നും ബോർഡിംഗ് മാറ്റി കയറാനുള്ള ഈ സംവിധാനം നഗരമേഖലയിലുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.