Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധി കെ.സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു

രാഹുൽ ഗാന്ധി കെ.സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു
  കണ്ണൂർ : രാഹുൽ ഗാന്ധി എം പി എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു. കെ.സി വേണുഗോപാലിന്‍റെ മാതാവ് ജാനകി അമ്മ ഇന്നലെ അന്തരിച്ചിരുന്നു. കുടുംബത്തെ അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി എത്തിയത്. രാവിലെ ഒൻപതോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്തവാളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ കെ സുധാകരൻ എം.പി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം വേണുഗോപാലിന്‍റെ കണ്ടോന്താറിലെ തറവാട്ട് വീട്ടിൽ എത്തിയത്. തുടർന്ന് കെ.സി വേണുഗോപാൽ എം പിയുമായും  കുടുംബാഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്,  യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എം.എൽ.എ, കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്‌ണുനാഥ്‌, ജെബി മേത്തർ തുടങ്ങിയവരും കെപിസിസി ഡിസിസി നേതാക്കളും വസതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. https://www.facebook.com/JaihindNewsChannel/videos/663076884572628

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in