Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഇവിടെ ഇരിക്കരുതെന്നാണ് പൊലീസ് പറയുന്നത്, എങ്കില്‍ ഞങ്ങള്‍ എവിടെ പോകണം?': കമ്മീഷനെ കാണാതെ പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

'ഇവിടെ ഇരിക്കരുതെന്നാണ് പൊലീസ് പറയുന്നത്, എങ്കില്‍ ഞങ്ങള്‍ എവിടെ പോകണം?': കമ്മീഷനെ കാണാതെ പിന്നോട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി - തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാന്‍ ഇന്ത്യ സഖ്യം എംപിമാര്‍ക്ക് അടിയന്തരമായി അനുമതി നല്‍കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും, വേണമെങ്കില്‍ ബലപ്രയോഗത്തിലൂടെ തന്നെ ഇവിടെനിന്ന് മാറ്റാമെന്നും രാഹുല്‍ ഗാന്ധി പൊലീസിന് മുന്നറിയിപ്പ് നല്‍കി. 'ഇവിടെ ഇരിക്കരുതെന്നാണ് പൊലീസ് പറയുന്നത്, എങ്കില്‍ ഞങ്ങള്‍ എവിടെ പോകണം?' എന്ന് അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നിവേദനം തയ്യാറായി വരികയാണെന്നും ഒരു മണിക്കൂറിനുള്ളില്‍ ഇന്ത്യ സഖ്യ പ്രതിനിധികള്‍ കമ്മീഷനെ കണ്ടേക്കുമെന്നുമാണ് വിവരങ്ങള്‍.

അതേസമയം, സ്ഥലത്ത് പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഡിസിപി മുഖാന്തരം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്തി. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടില്‍ പ്രിയങ്ക ഗാന്ധി ഉറച്ചുനിന്നു. പൊലീസുകാര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായും തുടര്‍ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

പ്രതിഷേധത്തിനിടെ സ്ഥലത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ ബസിന്റെ ടയറിന്റെ കാറ്റ് പ്രതിഷേധക്കാര്‍ അഴിച്ചുവിടുകയും, ചാവി ഊരിയെടുത്ത് ഓടുകയും ചെയ്തു. എംപിമാരായ ഷാഫി പറമ്പില്‍, ആന്റോ ആന്റണി എന്നിവരെ സ്ഥലത്തുനിന്ന് മാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് എംപിമാര്‍ കൈകോര്‍ത്തുപിടിച്ച് പ്രതിരോധം തീര്‍ക്കുകയായിരുന്നു.

Related articles

See all
Popular News

ഗ്യാനേഷ് കുമാര്‍ സര്‍ക്കാരിന്റെ 'പാവ'; സ്വാതന്ത്ര്യത്തിനു ശേഷം ലഭിച്ച ജനങ്ങളുടെ അവകാശങ്ങള്...

Popular News

'ഗ്യാനേഷ്, കളി കഴിഞ്ഞു, രാജി വെക്കൂ'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിഷേധം കടു...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധം; സമരം ജനാധിപത്യത്ത...

Popular News

നഗരങ്ങളിൽ സ്ത്രീകൾ കൂടുതലും ആശ്രയിക്കുന്നത് ബസ് യാത്രയെ; സൗജന്യ യാത്രാ പദ്ധതികളെ സാധൂകരിച്...

Save your stories

Sign in