Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം.ഐ ഷാനവാസ് അനുസ്മരണ പരിപാടി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

എം.ഐ ഷാനവാസ് അനുസ്മരണ പരിപാടി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു
പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ച നേതാവായിരുന്നു എം.ഐ ഷാനവാസെന്ന് രാഹുല്‍ ഗാന്ധി. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എം.ഐ ഷാനവാസ്‌ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവും രാഹുല്‍ ഗാന്ധി നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്ത് അരക്ഷിതാവസ്ഥയുടെയും അക്രമത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മതം, ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് പ്രശ്നം നേരിടുന്ന ഘട്ടങ്ങളിലെല്ലാം രക്ഷാകവചം തീർത്ത് പാർട്ടിയെ സംരക്ഷിച്ചയാളാണ് എം.ഐ ഷാനവാസ്‌ എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ അനുസ്മരിച്ചു. പരിപാടിയിൽ ഡി.സി.സി പ്രസിഡന്‍റ്‌ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.പി അനിൽ കുമാർ എം.എൽ.എ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെത്തിയത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in