Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വോട്ടിംഗ് പ്രക്രിയ തകർത്തു , പിന്നിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാർ ഉടന്‍ രാജി വയ്ക്കണം ; രാഹുൽ ഗാന്ധി

വോട്ടിംഗ് പ്രക്രിയ തകർത്തു , പിന്നിൽ മോദിയും അമിത് ഷായും ഗ്യാനേഷ് കുമാർ ഉടന്‍ രാജി വയ്ക്കണം ; രാഹുൽ ഗാന്ധി

തിഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ  വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉടനടി രാജി വെക്കണമെന്നും, ജനാധിപത്യത്തെ തകർത്ത ഈ നടപടികളുടെ സത്യം വെളിപ്പെടുത്തി മാപ്പുസാക്ഷിയാകാൻ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യത്തെ വോട്ട് അട്ടിമറിക്കുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്നതും ഗുരുതരമായ കുറ്റകൃത്യവും രാജ്യദ്രോഹവുമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഈ ആസൂത്രിത ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ്. ഇത്തരത്തിൽ ജനാധിപത്യത്തെ വെല്ലുവിളിച്ചവർ ഇന്നല്ലെങ്കിൽ നാളെ നിയമത്തിന് മുന്നിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻതോതിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് നൂറ് ശതമാനം ഉറപ്പോടെ പറയാൻ കഴിയുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയയും വോട്ടുകളും സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെയാണ് വോട്ട് മോഷണത്തിന് കളമൊരുക്കിയത്. മോഷണം പോയ വോട്ടുകളിലൂടെ പാർലമെന്റിലെത്തിയ ജനപ്രതിനിധികൾ ഉണ്ടാക്കുന്ന നിയമങ്ങളും കൊണ്ടുവരുന്ന സ്ഥാപനപരമായ മാറ്റങ്ങളും നിയമവിരുദ്ധമാണ്. ഇന്ത്യയിൽ ജനാധിപത്യം തകരുന്നത് കണ്ടുകൊണ്ട് കൈയും കെട്ടി ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

1971-ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന് ശേഷം ഇന്ദിരാഗാന്ധി ജനപ്രീതിയുടെ ഉച്ചസ്ഥായിയിലായിരുന്നെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളിൽ കടുത്ത ഭരണവിരുദ്ധ വികാരം നേരിടേണ്ടി വന്നിരുന്നു. പ്രമുഖ നേതാക്കൾക്കും കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കും ഇതേ സാഹചര്യം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും മാത്രം ഇത് സംഭവിക്കാത്തത് വോട്ട് അട്ടിമറിയിലൂടെ നേടുന്ന ആത്മവിശ്വാസം കൊണ്ടാണെന്ന് രാഹുൽ ആരോപിച്ചു.

2023 ഡിസംബർ 21-ന് തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് നിയമസംവിധാനത്തിൽ നിന്നും അന്വേഷണങ്ങളിൽ നിന്നും പ്രതിരോധം നൽകുന്ന വിചിത്രമായ നിയമമാണ് സർക്കാർ പാസാക്കിയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിയോജന കുറിപ്പുകൾ തള്ളിയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് ഗ്യാനേഷ് കുമാറിനെ നിയമിച്ചത്. 1947-ന് ശേഷം ഇന്ത്യൻ ജനാധിപത്യം ഇതുപോലൊരു തകർച്ച നേരിട്ടിട്ടില്ലെന്നും, കഴിഞ്ഞ മൂന്ന് വർഷമായി കൃത്യമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 





Related articles

See all
Popular News

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനുള്ളിൽ രാജിവയ്ക്കണം, ഇല്ലെങ്കിൽ രാജ്യവ്യാപക സമരം: കോക്രോച്ച് ജ...

Popular News

"ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് നടത്തുകയല്ല, തിരക്കഥയെഴുതുന്നു"; സി.ഇ.സിക്കെതിരെ കടുത്ത വിമർ...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്ര...

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in