Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ്.സി.ഒ

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ്.സി.ഒ

ന്യൂഡൽഹി: ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെയും അനാവശ്യമായും വേദനസംഹാരികളും (Painkillers) ആന്റിബയോട്ടിക്കുകളും കഴിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO). മരുന്നുകളുടെ അശാസ്ത്രീയമായ ഉപയോഗം വൃക്കകളെ തകരാറിലാക്കുമെന്നും, ആന്റിമൈക്രോബയൽ പ്രതിരോധത്തിന് (AMR) കാരണമാകുമെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് രോഗികൾക്കും ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും സി.ഡി.എസ്.സി.ഒ ജാഗ്രതാ നിർദേശം നൽകി.

മരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന പ്രധാന നിർദേശങ്ങൾ:

പൊതുജനങ്ങൾക്ക്:
ഡോക്ടറുടെ വ്യക്തമായ നിർദേശമില്ലാതെ നോൺ-സ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി (NSAID) വേദനസംഹാരികളോ ആന്റിബയോട്ടിക്കുകളോ സ്വയം ചികിത്സയ്ക്കായി കഴിക്കരുത്.

  വൃക്കരോഗം, കരൾ രോഗം, ഹൃദ്രോഗം എന്നിവയുള്ളവർ മരുന്നുകൾ കഴിക്കുന്നതിന് മുൻപ് ഇക്കാര്യം ഡോക്ടറെ അറിയിക്കണം.

ഫാർമസിസ്റ്റുകൾക്കും വ്യാപാരികൾക്കും:
ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഷെഡ്യൂൾ H, H1 മരുന്നുകളുടെ പട്ടികയിൽ പെടുന്ന വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കരുത്.

 കുറിപ്പടിയില്ലാതെ മരുന്ന് ചോദിച്ചെത്തുന്ന രോഗികൾക്ക് സ്വയംചികിത്സ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ മരുന്നുകൾ നൽകരുത്.

ഡോക്ടർമാർക്കും ആശുപത്രികൾക്കും:
രോഗിയുടെ ആരോഗ്യാവസ്ഥയും അപകടസാധ്യതകളും വിലയിരുത്തിയ ശേഷം അത്യന്താപേക്ഷിതമാണെങ്കിൽ മാത്രം മരുന്നുകൾ നിർദേശിക്കുക.

    ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം ഉറപ്പാക്കാൻ ആശുപത്രിതലങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കണം.

കരൾ രോഗസാധ്യതയും ഐ.സി.എം.ആർ മുന്നറിയിപ്പും:
വേദനസംഹാരികളുടെ അമിതോപയോഗം കരൾ തകരാറിലാക്കുന്ന 'ഡ്രഗ് ഇൻഡ്യൂസ്ഡ് ലിവർ ഇഞ്ചുറി' (DILI) എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് 'തെറാപ്യൂട്ടിക് അഡ്വാൻസസ് ഇൻ ഗ്യാസ്ട്രഎൻട്രോളജി' പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അളവില്ലാതെ പാരസെറ്റമോൾ ഉപയോഗിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

അതോടൊപ്പം, അനാവശ്യമായ ആന്റിബയൂട്ടിക് ഉപയോഗം രോഗാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധശേഷി കൈവരിക്കാൻ (Antimicrobial Resistance) ഇടയാക്കുമെന്നും ഇതോടെ വീര്യം കൂടിയ ഉയർന്ന ഡോസ് മരുന്നുകൾ നൽകേണ്ടി വരുമെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ICMR) ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


Related articles

See all
Popular News

ആന്റിബയോട്ടിക്, ഉറക്കഗുളിക വിൽപ്പനയ്ക്ക് കർശന നിയന്ത്രണം; കുറിപ്പടിയില്ലാതെ ഇനി മരുന്ന് നൽ...

Popular News

'എന്താണ് താങ്കളുടെ ഫിറ്റ്‌നസ് രഹസ്യം?'; ഡെയ്‌ലി അല്പം വർക്കൗട്ട്, ഫുൾ ടൈം എനർജി! ജെൻസിക്ക്...

Popular News

ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി വാക്സീന് അനുമതി; 4 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്ക് സ്വീക...

Popular News

മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം; പുതിയ തരംഗത്തിന് തെളിവില്ല, ജാഗ്രത നിർദേശവുമായി കേന്ദ്രം

Save your stories

Sign in