Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലില്ല, വനം നിയമഭേദഗതിക്കെതിരെ മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കും'; എം.എം. ഹസന്‍

'പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലില്ല, വനം നിയമഭേദഗതിക്കെതിരെ മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കും'; എം.എം. ഹസന്‍
തിരുവനന്തപുരം: പി.വി അന്‍വര്‍ വിഷയം നിലവില്‍ യുഡിഎഫിന് മുന്നിലുള്ള കാര്യമല്ലെന്നും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് യുഡിഎഫ് നിലപാട് വ്യക്തമാക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ വ്യക്തമാക്കി. ആവശ്യമായ ഘട്ടത്തില്‍ യുഡിഎഫും കോണ്‍ഗ്രസ്സും ആ വിഷയം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അതേസമയം വനം നിയമഭേദഗതിക്കെതിരെ യുഡിഎഫ് മലയോര സമര പ്രചാരണ യാത്ര സംഘടിപ്പിക്കുമെന്ന് ഹസന്‍ പറഞ്ഞു. വനം നിയമ ഭേദഗതി പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മലയോര കര്‍ഷകരെയും ജനങ്ങളെയും രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. ജനുവരി 27 ന് കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തിലെ പുളിക്കലില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്തെ പാറശാല മണ്ഡലത്തിലെ അമ്പൂരിയില്‍ അവസാനിക്കുന്ന മലയോര സമര പ്രചരണ യാത്രയും സംഘടിപ്പിക്കുമെന്ന് എം.എം. ഹസന്‍ പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in