Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SECRETARIAT| 'ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം'; സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി

SECRETARIAT| 'ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം'; സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി
തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടെന്ന് പരാതി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്ഥലം മാറ്റിയതിന് പിന്നാലെ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. ജീവനക്കാരി മറന്നുവെച്ച ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് പ്രേമാനന്ദ് യുവതിയെ അപമാനിച്ചത്. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡര്‍ എസ്സി-എസ്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണ വകുപ്പിന് നിര്‍ദേശം നല്‍കി.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in