Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മാഹി -കണ്ണൂർ ബൈപ്പാസിന്‍റെ പേരില്‍ അനധികൃത ഭൂമി ഏറ്റെടുക്കല്‍; പ്രതിഷേധം ശക്തമാകുന്നു

മാഹി -കണ്ണൂർ ബൈപ്പാസിന്‍റെ പേരില്‍ അനധികൃത ഭൂമി ഏറ്റെടുക്കല്‍; പ്രതിഷേധം ശക്തമാകുന്നു
മാഹി -കണ്ണൂർ ബൈപ്പാസ് നിർമ്മാണത്തിനായി മുഴപ്പിലങ്ങാട് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയ പാത അധികൃതർ ശ്രമിക്കുന്നതായി ആക്ഷേപം. മുഴപ്പിലങ്ങാട് ഭാഗത്ത് സർവ്വീസ് റോഡിന് കൂടുതൽ ഭൂമി ആവശ്യം ഉണ്ടെന്ന്   പറഞ്ഞാണ് കുടുതൽ ഭൂമി ഏറ്റെടുക്കാൻ നീക്കം നടത്തുന്നത്. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. ദേശീയ പാത ബൈപ്പാസ് റോഡിന്‍റെ നിർമ്മാണം പുരോഗമിക്കുന്ന മുഴപ്പിലങ്ങാട് മേഖലയിലാണ് ബൈപ്പാസ് നിർമ്മാണത്തിനായി  കൂടുതൽ ഭൂമി ഏറ്റെടുക്കാൻ നീക്കം നടക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.നിലവിൽ 45 മീറ്റർ വീതിയിൽ ഇവിടെ റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ബൈപ്പാസ് നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുൻപ് വീടും സ്ഥലവും വിട്ട് നൽകിയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇരുവശങ്ങളിലും 8 മീറ്റർ വീതിയുള്ള സർവീസ് റോഡ് നിർമ്മിക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കാനാണ് നീക്കമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിർമ്മാണ പ്രവർത്തനത്തിലെ ഗുരുതരമായ വീഴ്ച കാരണം  പ്രദേശത്തെ നിരവധി കുടുംബങ്ങൾ വീണ്ടും കുടിയിറക്ക് ഭീഷണി നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സർവ്വെ ആരംഭിച്ചത് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ഇനി കൂടുതൽ സ്ഥലം വിട്ടു നൽകില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. നാട്ടുകാരുടെ പരാതി കെ തുടർന്ന് കെ.സുധാകരൻ എംപി പ്രദേശം സന്ദർശിച്ചു. പ്രദേശവാസികൾ അവരുടെ പരാതി എംപിയെ ധരിപ്പിച്ചു. പ്രദേശവാസികളുടെ പരാതി പരിശോധിക്കുമെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. https://www.youtube.com/watch?v=Uba07PZdBGM

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in