Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : സർക്കാരിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം

ശബരിമല : സർക്കാരിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം
Sabarimala-Nada-3 ശബരിമലയെ ഈ അവസ്ഥയിലെത്തിച്ച സർക്കാരിന്റെ നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അയ്യപ്പഭക്തർക്കുള്ളത്. തിരക്കു കുറഞ്ഞതിനാൽ നന്നായി ഭർശനം നടത്താൻ കഴിഞ്ഞെങ്കിലും ഈ മണ്ഡലകാലം ഇങ്ങനെയായതിൽ കടുത്ത പ്രതിഷേധമാണ് അയ്യപ്പൻമാർ പ്രകടിപ്പിക്കുന്നത്. യുവതീ പ്രവേശനത്തിന് അനുമതി നൽകി സുപ്രീം കോടതി വിധി പ്രഖ്യാപിച്ച ഉടൻ തന്നെ ശബരിമലയിലേക്ക് യുവതികളായവനിതാ പോലീസിനെയും ആക്ടിവിസ്റ്റുകളെയും എത്തിക്കുവാൻ ശ്രമിച്ച സർക്കാർ നടപടികളാണ് ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ തിരക്കു കുറയുന്നതിന് പ്രധാന കാരണമായത്. എരുമേലിയിൽ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തെത്തിയ ഭക്തന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ചരിത്രത്തിലാദ്യമായി സന്നിധാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയത് അയ്യപ്പഭക്തരുടെ മനസ്സിൽ ആഴത്തിലുള്ള മുറിവാണ്‌ സൃഷ്ടിച്ചത്. ദിവസേന ഒന്നര ലക്ഷം പേർ ദർശനം നടത്തിയിരുന്ന ശബരിമലയിൽ ഇപ്പോൾ എത്തുന്നത് നാല്പതിനായിരം പേരിൽ താഴെ ഭക്തരാണ്.പോലീസ് നിയന്ത്രണങ്ങൾ മൂലം നെയ്യഭിഷേകം പോലും നടത്താൻ കഴിയാതെ തിരിച്ചു മലയിറങ്ങേണ്ടി വന്നതും ശരണം വിളിച്ചാൽ അറസ്റ്റു ചെയ്യുമെന്ന അവസ്ഥയും ആദ്യാനുഭവമാണ് ശബരിമലയിൽ സംഘപരിവാർ സംഘടകൾക്ക് സന്നിധാനത്ത് പോലീസ് മൈക്ക് നൽകിയവർ തന്നെ ഉയർത്തുന്ന ന്യായീകരണങ്ങൾ തള്ളിക്കളയുകയാണ് അയ്യപ്പ വിശ്വാസികൾ. https://youtu.be/AAkclamSYFs

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in