Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ദേശീയപാത 766 ലെ യാത്രാ നിരോധനം : അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്

ദേശീയപാത 766 ലെ യാത്രാ നിരോധനം :  അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്
ദേശീയപാത 766 ൽ പൂർണ്ണമായും യാത്രാ നിരോധനം കൊണ്ട് വരാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ സമരം ശക്തമാകുന്നു.  ബത്തേരിയിൽ യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന കൂട്ടായ്മകൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്. സമരത്തിന് ഐക്യദാർഢ്യവുമായി ദിവസവും ആയിരങ്ങൾ വയനാട്ടിലേക്ക് എത്തുന്നു. വയനാട് എം പി രാഹുൽ ഗാന്ധി എം പി വ്യാഴാഴ്ച വയനാട്ടിലെത്തും. പത്ത് വർഷമായി രാത്രിയാത്രാ നിരോധനം തുടരുന്ന വയനാട് - കൊല്ലഗൽ ദേശീയ പാതയിൽ പകൽ സമയവും നിയന്ത്രണം കൊണ്ട് വരാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് അഭിപ്രായം തേടിയിരിക്കുകയാണ്. ഒക്ടോബർ 14ന് ദേശീയപാത വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും മുൻപ് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ പരമാവധി സമ്മർദ്ദം ചെലുത്തി തങ്ങൾക്കനുകൂലമായ വിധി സമ്പാദിക്കുകയാണ് സമരസമിതിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. സമരം ഏഴാം ദിവസവും കരുത്തോടെ തുടരുകയാണ്. വിജയം കാണും വരെ സമരം തുടരാൻ തന്നെയാണ് യുവജന കൂട്ടായ്മയുടെ തീരുമാനം. നിരാഹാര സമരത്തിന് രാഹുൽ ഗാന്ധി എം പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഐക്യദാർഢ്യവുമായി രാഹുൽ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. ബത്തേരിയിലെ സമരപന്തലിൽ നിന്ന് കർണാടക അതിർത്തി വരെ 17 കിലോമീറ്ററോളം ഇന്നലെ കർഷകർ മാർച്ച് നടത്തിയിരുന്നു .  ജില്ലയിലെ കർഷകരെയും പ്രതിഷേധത്തിന് പിന്തുണ നൽകുന്ന നാട്ടുകാരെയും, വിദ്യാർത്ഥികളെയും അണിനിരത്തി ശക്തമായ പ്രതിഷേധമാണ് അലയടിച്ചത്.  ദിവസവും ആയിരക്കണക്കിനാളുകളാണ് സമരത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തുന്നത്. https://youtu.be/GAskSMafxiQ

Related articles

See all
Latest News

അധ്യാപക ദിനത്തില്‍ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Latest News

വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 22.64 കോടി രൂപ അനുവദിച്ചു ; നടപടി രാഹു...

Latest News

വയനാട്ടിൽ യൂത്ത് കോൺഗ്രസ് നേതാവിനു നേർക്ക് ഡിവൈഎഫ്ഐ അക്രമം; വീട്ടിൽ നിന്നും വിളിച്ചിറക്കി...

Latest News

വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈത്താങ്ങ്; മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക...

Save your stories

Sign in