Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വർക്കലയില്‍ സ്കൂള്‍ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ക്രൂരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video

വർക്കലയില്‍ സ്കൂള്‍ വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് ക്രൂരതക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം | Video
തിരുവനന്തപുരം: വര്‍ക്കല  ഗവണ്‍മെന്‍റ് മോഡല്‍ സ്‌കൂളിലെ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം. വിദ്യാർത്ഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. വര്‍ക്കല ഗവണ്‍മെന്‍റ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളിനുള്ളില്‍ കടന്ന് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. പോലീസ് അതിക്രമത്തില്‍ സംസ്ഥാന കബഡി താരം സുധീഷ് ഉള്‍പ്പെടെയുള്ള വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു. സുധീഷിനെ പോലീസ് നിലത്തുകൂടി വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു. ജീപ്പില്‍ കയറ്റിയ വിദ്യാര്‍ഥിയെ ആദ്യം പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നും ആശുപത്രിയിലേക്കും എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു. ദീപാവലിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചെന്ന പേരിലാണ് പോലീസ് സ്കൂളിനുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. വര്‍ക്കല എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസുകാര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ മർദനം അഴിച്ചുവിടുകയായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും വര്‍ക്കല സ്റ്റേഷനില്‍ എത്തിയ എസ്‌.ഐയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ മര്‍ദിച്ചത്. പോലീസിന്‍റെ ക്രൂരമായ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളെ പോലീസ് മർദിക്കുന്ന ദൃശ്യം : https://www.youtube.com/watch?v=CMplvhSIitA യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം : https://www.youtube.com/watch?v=jCYD7uBd4OA  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in