Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.ടി ജലീലിന് എതിരായ പ്രക്ഷോഭം തുടരും; നിയമസഭയിൽ നാളെ അവതരിപ്പിക്കും

കെ.ടി ജലീലിന് എതിരായ പ്രക്ഷോഭം തുടരും; നിയമസഭയിൽ നാളെ അവതരിപ്പിക്കും
PK-Firoz കെ ടി ജലീലിന് എതിരായ പ്രക്ഷോഭം തുടരുമെന്നും നാളെ നിയമസഭയിൽ അവതരിപ്പിക്കുമെന്നും പി.കെ ഫിറോസ്. ഇക്കാര്യത്തില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ മന്ത്രിയും ജനങ്ങളും തമ്മിലുള്ള പ്രശ്നമാണിത്. കെ എം ഷാജിക്ക് എതിരെ ഒരു വ്യക്തി വാറോല കൊണ്ടു വന്നാൽ തകരുന്നതല്ല ലീഗിന്റെ മതേതരത്വം. നികേഷ് രാഷ്ട്രീയത്തിൽ മാന്യതയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനവിധി അംഗീകരിക്കാത്ത വ്യക്തിയെ ഇതിലും മോശമായ പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാജ്യത്തിന്‍റെ പരമോന്നത വിധി അനുകൂലമായിരിക്കും എന്നും ഫിറോസ് ശുഭാപ്തി വിശ്വാസത്തോടെ പറഞ്ഞു. ലഘുലേഖ ഉണ്ടാക്കിയത് ആരാണെന്ന് വ്യക്തമാകണം. എക്കാലവും പിണറായിയുടെ പോലീസ് ഭരണം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് കെ ടി ജലീലിനെ വേട്ടയാടില്ലെന്നും എന്നാല്‍ ആരോപണത്തിനും തെളിവിനും ജലീലിന് മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ ബഷീർ എംഎൽഎയുടെ പരാമർശത്തിന് അദ്ദേഹം മറുപടി പറയണം. ഏത് സാഹചര്യത്തിലാണ് അത് എന്ന് വ്യക്തമല്ല. യാത്രക്ക് ലഭിക്കുന്ന ക്ഷേത്ര സ്വീകരണങ്ങളിൽ തെറ്റില്ല. ക്ഷേത്രങ്ങൾ മതസൗഹാർദത്തിന്‍റെ കേന്ദ്രങ്ങൾ ആയതിനാൽ യാത്രക്ക് ക്ഷേത്രങ്ങളിൽ സ്വീകരണം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in