'എന്നാലും എനിക്ക് ഇഷ്ടമാണ്'; പ്രിയങ്കയുമായി 'അപൂര്‍വ്വ' സ്‌നേഹ സംഗമം: കാണ്‍പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയ രാഹുലും പ്രിയങ്കയും
Jaihind TV News Report
Jaihind TV Web Desk
April 27, 2019
1 min read
•
Updated: June 04, 2026
ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രാജ്യമൊട്ടാകെയുള്ള പ്രചാരണത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയില്‍ ഒരു അപൂര്‍വ്വ സംഗമത്തിന് വേദിയായിരിക്കുകയാണ് കാണ്‍പൂര്‍ വിമാനത്താവളം. ഉത്തര്‍പ്രദേശിലെ വിവിധ സമ്മേളന വേദികളിലേക്ക് പോകാനായി എത്തിയ പ്രിയങ്ക ഗാന്ധിയും രാഹുല്‍ഗാന്ധിയുമാണ് എയര്‍പ്പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടുകയും സ്‌നേഹം കൈമാറുകയും ചെയ്തത്.
സഹോദരന്‍ രാഹുല്‍ഗാന്ധിയെ ചേര്‍ത്തുപിടിച്ച് വിശേഷങ്ങള്‍ പറയുന്ന പ്രിയങ്കഗാന്ധിയുടെ സ്‌നേഹോഷ്മള നിമിഷങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് രാഹുല്‍ഗാന്ധിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തന്നെയാണ്.
'''നല്ല സഹോദരനാവുക എന്നാലെന്താണർത്ഥം എന്നറിയാമോ? ഞാൻ പറയാം. ഞാനിങ്ങനെ ദൂരേക്കുള്ള യാത്രയ്ക്ക് പോവുകയാണ്. അവിടേക്ക് പോകാൻ എനിക്ക് കിട്ടിയതോ, ഇത്രേം പോന്ന ഒരു കുഞ്ഞു ഹെലികോപ്റ്റർ. എന്‍റെ അനിയത്തി ചെറിയ ദൂരത്തേക്കാണ് യാത്ര പോകുന്നത്. അവൾക്ക് ഇതാ ഇത്രേം വലിയ ഹെലികോപ്റ്റർ. പക്ഷേ, അതൊന്നും സാരമില്ല, എനിക്കവളെ ഒത്തിരി ഇഷ്ടമാണ്'' എന്ന തമാശയോടെ സഹോദരിയെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി പറയുന്നത് ചുറ്റും കൂടിയവരിലും പ്രിയങ്കയിലും ചിരിപടര്‍ത്തി.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്കിടയിലും കണ്ടുമുട്ടുന്ന അപൂര്‍വ്വ നിമിഷങ്ങളില്‍പോലും സൗഹൃദവും സ്‌നേഹവും പങ്കുവെയ്ക്കാന്‍ ഇരുവറും മറക്കാറില്ലെന്നതിന്റെ ഉത്തമ തെളിവായി മാറി ഈ വീഡിയോ.
ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ശേഷം. സഹോദരനെ ആശ്ലേഷിച്ചാണ് പ്രിയങ്ക ഗാന്ധി യാത്രയാക്കിയത്.
വീഡിയോ കാണാം
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10