Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡി.ജി. പി.യുടെ സർക്കുലർ ലംഘിച്ച് കൊല്ലത്ത് പൊലീസിന്‍റെ വാഹന പരിശോധന

ഡി.ജി. പി.യുടെ സർക്കുലർ ലംഘിച്ച് കൊല്ലത്ത് പൊലീസിന്‍റെ വാഹന പരിശോധന
ഡി.ജി.പി.യുടെ സർക്കുലർ ലംഘിച്ച് കൊല്ലത്ത് പൊലീസിന്‍റെ വാഹന പരിശോധന. ദേശീയ പാതയിൽ തിരക്കേറിയ കപ്പലണ്ടി മുക്കിലും ,കോളജ് ജംഗ്ഷനിലും ഉൾപ്പെടെ നഗരത്തിന്‍റെ വിവിധ മേഖലകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോലിസ് ഇരുചക്ര യാത്രികരെ വേട്ടയാടുന്നത് . കടയ്ക്കലിൽ വാഹന പരിശോധനക്കിടെ യുവാവിന് പരിക്കേറ്റ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് വാഹന പരിശോധനയിൽ പൊലീസ് പാലിക്കേണ്ട കർശന നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഡിജിപി സർക്കുലർ ഇറക്കിയത്. പരിശോധന പൂർണമായും വീഡിയോയിൽ ചിത്രീകരിക്കുക, നിയമാനുസൃത നടപടിയല്ലാതെ യാതികരോട് കയർക്കുകയോ, അതിരു കവിഞ്ഞ് രോഷം പ്രകടിപ്പിക്കുകയോ ചെയ്യരുത്, വാഹനം നിർത്താതെ പോകുന്നവരെ പിന്തുടരാൻ പാടില്ല, ഇത്തരം വാഹനങ്ങളുടെ നമ്പർ കുറിച്ചെടുത്ത് നോട്ടീസ് അയയ്ക്കുക. റോഡിലേക്കു കയറിനിന്ന് കൈ കാണിക്കരുത്, ദേഹം പരിശോധിക്കരുത്, വളവിലും തിരിവിലും ഇടുങ്ങിയ റോഡുകളിലും പരിശോധന പാടില്ല, എന്നിങ്ങനെയാണ് നിർദേശങ്ങൾ. എന്നാൽ പേരിന് മാത്രമുള്ള വീഡിയോ ചിത്രീകരണവും റോഡിന് മധ്യത്ത് നിന്നുമുള്ള പരിശോധനയുമാണ് കൊല്ലത്ത്‌ നടത്തുന്നത്. ഒരേ സമയം നഗരത്തിൽ വിവിധയിടങ്ങളിൽ നടന്ന പരിശോധന ഇരു ചക്രവാഹന യാത്രക്കാർ ബുദ്ധിമുട്ടി. മതിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരിശോധനക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത് https://www.youtube.com/watch?v=a1vK5bxBqn4

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in