Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  കൊല്ലം : കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചത്. 42 വയസായിരുന്നു. കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്‍റ് ജോസഫ് കോൺവെന്‍റ് വളപ്പിലെ കിണറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. രാവിലെ പ്രാർത്ഥനയ്ക്ക് സിസ്റ്റർ മേബിൾ എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത് 'ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്‍റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Related articles

See all
Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Save your stories

Sign in