പൊലീസ് മെഡല്‍ വിവാദം ; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Jaihind TV News Report
Jaihind TV Web Desk
November 03, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: പൊലീസിനെ നാണക്കേടിലാക്കിയ മെഡല്‍ പിഴവില്‍ അന്വേഷണം. പൊലീസ് ആസ്ഥാന ഡിഐജിയാണ് സംഭവം അന്വേഷിക്കുക. സതീഷ് ബിനോയിയോട് അന്വേഷിക്കാന്‍ ഡിജിപിയാണ് നിര്‍ദ്ദേശം നല്‍കിയത്. ക്വട്ടേഷന്‍ നല്‍കിയതിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. രണ്ട് വര്‍ഷം മുമ്പ് അക്ഷര തെറ്റ് വന്ന മെഡല്‍ ഭഗവതി ഏജന്‍സി നല്‍കിയിരുന്നു. ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മെഡല്‍ മടക്കിയിരുന്നു. അന്ന് മാറ്റി വച്ച മെഡലുകള്‍ വീണ്ടും നല്‍കിയെന്നാണ് സംശയം. ഒക്ടോബര്‍ 23 നാണ് ഭഗവതി ഏജന്‍സിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഒക്ടോബര്‍ 29 നാണ് ഭഗവതി ഏജന്‍സി മെഡലുകള്‍ കൈമാറിയത്. ചുരുങ്ങിയ ദിവസം കൊണ്ട് മെഡലുണ്ടാക്കാന്‍ കഴിയില്ലെന്നാണാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ഭാഷദിനത്തില്‍ വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി, പൊലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. മെഡലുകളില്‍ 'മുഖ്യമന്ത്രി'യുടെ എന്നതിന് പകരം 'മുഖ്യമന്ത്രയുടെ' എന്നാണ് രേഖപ്പെടുത്തിയത്. 'പോലീസ് മെഡല്‍' എന്നത് തെറ്റായി 'പോലസ് മെഡന്‍' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15 നാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കുന്നത്. ഭാഷാ ദിനമായ നവംബര്‍ ഒന്നിന് വിതരണം ചെയ്യും. തിരുവനന്തപുരത്ത് എസ് എ പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 266 പേര്‍ക്കാണ് മെഡലുകള്‍ സമ്മാനിച്ചത്. ജീവിതത്തില്‍ എന്നും ഓര്‍മിക്കാനായി ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചുവെക്കുന്ന മെഡലുകളില്‍ പക്ഷെ ഗുരുതര അക്ഷരത്തെറ്റുകളാണ് ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ മെഡലുകള്‍ തിരിച്ചുവാങ്ങി പകരം നല്‍കി തലയൂരാനാണ് പൊലീസ് ആസ്ഥാനത്തെ തീരുമാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10