Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് നടത്തി മാർച്ചിന് നേരെ പൊലീസ് അതിക്രമം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി; ജലപീരങ്കി പ്രയോഗിച്ചു

കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് നടത്തി മാർച്ചിന് നേരെ പൊലീസ് അതിക്രമം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി; ജലപീരങ്കി പ്രയോഗിച്ചു
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു നേതാവിനെ എസ് എഫ് ഐ ക്കാർ പൂട്ടിയിട്ട് മർദിച്ച സംഭവത്തിലെ പ്രതികളെ പിടികൂടുക മഹാരാജാസ് കോളേജ് ഹോസ്റ്റൽ റെയ്‌ഡ്‌ ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ്‌ മുഹമ്മദ്‌ ഷിയാസ് മാർച്ച്‌ ഉദ്ഘാടനം ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ ഒളിവിൽ കഴിയുന്ന ഹോസ്റ്റലിൽ റെയ്‌ഡ്‌ നടത്തണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു. മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെ.എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം ജി റോഡ് ഉപരോധിച്ചു. തുടർന്ന് കെ.എസ്.യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്ത് നീക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ്‌ അലോഷി സേവിയർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എ അജ്മൽ, ടി എച്ച് അസ്ലം, ജില്ലാ വൈസ് പ്രസിഡന്‍റ്‌ ഭാഗ്യനാഥ്, തുടങ്ങിവർ പ്രധിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in