Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് നടപടി നീതികരിക്കാന്‍ കഴിയില്ല; ഏത് ചെറിയ പ്രശ്‌നവും വഷളാക്കാന്‍ കാണിക്കുന്ന താല്‍പര്യം കുറ്റാന്വേഷണ രംഗത്ത് കാണിക്കണം; എപി അനില്‍കുമാര്‍ എംഎല്‍എ

പോലീസ് നടപടി നീതികരിക്കാന്‍ കഴിയില്ല; ഏത് ചെറിയ പ്രശ്‌നവും വഷളാക്കാന്‍ കാണിക്കുന്ന താല്‍പര്യം കുറ്റാന്വേഷണ രംഗത്ത് കാണിക്കണം; എപി അനില്‍കുമാര്‍ എംഎല്‍എ
പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച വിസ്ഡം സ്റ്റുഡന്‍സ് കോണ്‍ഫറസ്, ലഹരിക്കെതിരേയുള്ള ബഹുജന വികാരത്തിന്റെ നേര്‍സാക്ഷ്യമായിരുന്നുവെന്നും ലക്ഷക്കണക്കിനു രൂപാ ചെലവിട്ട് നടത്തുന്ന സര്‍ക്കാര്‍ വിലാസം ലഹരി വിരുദ്ധ പരിപാടികള്‍ പ്രഹസനമായി മാറുമ്പോള്‍, ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കേരളാ പോലീസിനെ പൊള്ളിച്ചത് എന്തു കാരണത്താലാണെന്ന് ആഭ്യന്തരവകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. യാതൊരുനിയന്ത്രണവുമില്ലാതെ, ലഹരി ഒഴുക്കി നടത്തുന്ന DJ പാര്‍ട്ടികള്‍ക്ക് സമയമോ സ്ഥലമോ പ്രശ്‌നമല്ലാതിരിക്കുന്നിടത്താണ് അപമാനകരമായ പോലീസ് നടപടി. ആയിരക്കണക്കിനു പേര്‍ തടിച്ചു കൂടിയ പരിപാടിയിലേക്ക് കടന്നുചെന്ന് പരിപാടി അലങ്കോലമാക്കിയ പോലീസുകാരുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുകയും, നിലവിട്ട് പെരുമാറിയ പോലീസുകാരെ സസ്‌പെന്റ് ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുകയും വേണം. മന:പൂര്‍വ്വം പ്രകോപനമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പോലീസും മറ്റാരെങ്കിലും ചേര്‍ന്ന് ഗുഢാലോചന നടത്തിയോ എന്നതും അന്വേഷണ വിഷയമാക്കണം. ഏതു ചെറിയ പ്രശ്‌നത്തെയും അങ്ങേയറ്റം വഷളാക്കുന്നതില്‍ കാട്ടുന്ന താല്‍പ്പര്യം കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലന രംഗത്തുമാണ് വേണ്ടത്. പോലീസ് നടപടി യാതൊരു തരത്തിലും നീതീകരിക്കത്തക്കതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in