Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ': പിണറായിക്കെതിരായ ഇ.ഡി നീക്കത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ': പിണറായിക്കെതിരായ ഇ.ഡി നീക്കത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലന്‍സ് കേസെടുക്കാനുള്ള ഇ.ഡി ശുപാര്‍ശയില്‍ പ്രതികരണവുമായി പി.കെ. കുഞ്ഞാലിക്കുട്ടി. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് വിഷയം ഉയര്‍ന്നുവരുമ്പോഴുള്ള നിലപാടെന്നും, വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മെരിറ്റ് അനുസരിച്ച് യു.ഡി.എഫ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്കെതിരായ ഇ.ഡി അന്വേഷണവുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും രണ്ടും രണ്ടു തരത്തിലുള്ള കേസാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം, കിഫ്ബിയുടെ സാമ്പത്തിക ബാധ്യതയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു. കിഫ്ബിയുടെ ഭാരം മുഴുവന്‍ കേരളത്തിലെ ജനങ്ങളുടെ തലയിലാണ് വന്നിരിക്കുന്നത്. ഒരൊറ്റ പ്രൊജക്ടും വരുമാനദായകമല്ലെന്നും, കാട്ടാന മുളങ്കാട്ടില്‍ കയറിയത് പോലെയാണ് സര്‍ക്കാര്‍ കടമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. മിഷന്‍ സമുദ്ര പോലുള്ള വരുമാനം ലഭിക്കുന്ന ബദല്‍ മാര്‍ഗങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Save your stories

Sign in