Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പ്രസ്ഥാനത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് ഉയര്‍ത്താന്‍ സാനു മാഷ് ശ്രമിച്ചിട്ടില്ല': സച്ചിദാനന്ദന് പരോക്ഷ മറുപടിയുമായി പിണറായി

'പ്രസ്ഥാനത്തെ കരിവാരിത്തേച്ച് സ്വന്തം യശസ്സ് ഉയര്‍ത്താന്‍ സാനു മാഷ് ശ്രമിച്ചിട്ടില്ല': സച്ചിദാനന്ദന് പരോക്ഷ മറുപടിയുമായി പിണറായി

ഇടത് സഹയാത്രികനും കവിയുമായ കെ. സച്ചിദാനന്ദന്റെ മുന്‍ പ്രസ്താവനകള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രമുഖ സാഹിത്യ വിമര്‍ശകന്‍ എം. കെ. സാനു മാസ്റ്ററുടെ ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ സംസാരിക്കവേയാണ് സച്ചിദാനന്ദനെ ലക്ഷ്യമിട്ട് പിണറായി നിലപാട് വ്യക്തമാക്കിയത്.

തുടര്‍ഭരണം അപകടമാണെന്ന തോന്നലോ, ഇടതുപക്ഷത്തെ ഇകഴ്ത്തി സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനോ സാനു മാസ്റ്റര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പിണറായി പറഞ്ഞു. സ്വന്തം യശസ്സ് ഉയര്‍ത്താനായി പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ജനമനസ്സുകളില്‍ ഉയര്‍ന്ന സ്ഥാനം നേടിയെടുക്കാന്‍ സാനു മാഷ് ഇത്തരം കുറുക്കുവഴികള്‍ സ്വീകരിച്ചിട്ടില്ലെന്നും, സ്വന്തമായി അങ്ങനെയൊരു സ്ഥാനം ഇല്ലാത്തവരാണ് 'ഞാനിവിടെയുണ്ട്' എന്ന് തെളിയിക്കാന്‍ ഇടതുപക്ഷത്തെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ആവശ്യമില്ലെന്നും മാറിമാറിയുള്ള ഭരണമാണ് ജനാധിപത്യത്തിന് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ മുന്‍ പ്രതികരണം.

Related articles

See all
Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Save your stories

Sign in