Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായിക്ക് മധുര വരെ പോകാന്‍ ചെലവ് 7.60 ലക്ഷം; മുഖ്യമന്ത്രിയുടെ ആകാശ ധൂര്‍ത്ത് തുടരുന്നു

പിണറായിക്ക് മധുര വരെ പോകാന്‍ ചെലവ് 7.60 ലക്ഷം; മുഖ്യമന്ത്രിയുടെ ആകാശ ധൂര്‍ത്ത് തുടരുന്നു
തിരുവനന്തപുരം: പ്രളയക്കെടുതി നേരിട്ടവര്‍ക്ക് 10000 രൂപ ആശ്വാസധനം പോലും കൃത്യമായി കൊടുക്കാനാകാതെ നട്ടംതിരിയുമ്പോഴും മുഖ്യമന്ത്രിയുടെ യാത്ര ലക്ഷങ്ങള്‍ പൊടിച്ച്. നവംബര്‍ ആറിന് മുഖ്യമന്ത്രി മധുരയില്‍ പോയതിന് ചെലവാക്കിയത് 7.60ലക്ഷം രൂപ. ദളിത് ശോഷണ്‍മുക്തി മഞ്ചിന്റെ ദേശീയ കണ്‍വെന്‍ഷിനില്‍ പങ്കെടുക്കുന്നതിനായിരുന്നു ആ യാത്ര. പ്രത്യേകവിമാനത്തിലായിരുന്ന മുഖ്യമന്ത്രിയുടെ യാത്ര. ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യ കമ്പനിക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഇതിനുചെലവായ തുക കഴിഞ്ഞദിവസമാണ് പൊതുഭരണവകുപ്പ് നല്‍കിയത്. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് മുമ്പ് വിവാദമായിരുന്നു. ഓഖി ബാധിത പ്രദേശത്തെ നഷ്ടങ്ങള്‍ വിലയിരുത്താനായിരുന്നു അന്നത്തെ ആകാശധൂര്‍ത്ത്. പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇടപെട്ടായിരുന്നു ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള എട്ടുലക്ഷം രൂപ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. യാത്ര വിവാദമായതോടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് പറഞ്ഞാണ് വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in