KC VENUGOPAL MP| 'പിണറായി മലപ്പുറത്തെ അപമാനിച്ചു; ചതി എന്ന വാക്കിന് ഏറ്റവും അനുയോജ്യന്‍ പിണറായി വിജയന്‍'-കെ.സി.വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 04, 2026
കേരളത്തിലെ ജനങ്ങള്‍ ഇത്രയേറെ വെറുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ചെയ്തികളാണ് ഈ തിരഞ്ഞെടുപ്പ് ക്ഷണിച്ച് വരുത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ചതി എന്ന വാക്ക് പ്രയോഗിക്കുവാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയ്ക്ക എതിരെ ചതി പ്രയോഗം നടത്തിയ വ്യക്തിയാണ് മുഖ്യമന്ത്രി. മലപ്പുറം ജില്ലയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ജനങ്ങളെ അപമാനിച്ച മുഖ്യമന്ത്രി. മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തി വേട്ടയാടുവാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. പാണക്കാട് തങ്ങളെ വരെ അപമാനിച്ചു. മുഖ്യമന്ത്രിയുടെ മറ്റൊരു ചതി പ്രയോഗമാണ് തൃശ്ശൂര്‍ പൂരം കലക്കലില്‍ നടന്നത.് സ്വന്തം മന്ത്രിസഭയിലെ വി.എസ്.സുനില്‍കുമാറിനെ തൃശൂരില്‍ ചതിച്ചു. എന്നിട്ട് പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചു. ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ നടന്നിരിക്കുന്നത്. അറേബ്യന്‍ നാട്ടിലെ എല്ലാ സുഗന്ധദ്രവ്യങ്ങള്‍ക്കും നിങ്ങളുടെ കയ്യിലെ പാപക്കറ മായിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടുവാങ്ങുവാനുള്ള കൈക്കൂലിയായി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനെ മാറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളുടെ ഉദ്ദേശം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആ പൂതി നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ദുര്‍ഭരണത്തെ അവസാനിപ്പിക്കുവാനുള്ള തെരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നട്ക്കാന്‍ പോകുന്നതെന്നും യുഡിഎഫും ഇടതുമുന്നണിയും തമ്മിലാണ് ഇവിടെ മത്സരമെന്നും അദ്ദേഹം ന്ിലപാട് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10