Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം.പി

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചു : കൊടിക്കുന്നില്‍ സുരേഷ് എം.പി
കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ സംസ്ഥാന സർക്കാർ വഞ്ചിച്ചെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. അരൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊടിക്കുന്നിൽ സുരേഷ്. കണ്ണൂർ കിയാലിൽ സംവരണം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കിയാലിലും കൊച്ചി മെട്രോയിലും പട്ടികജാതി വിഭാഗക്കാർക്ക് അയിത്തം കൽപിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരാണ് പിന്നാക്ക വിഭാഗങ്ങൾക്ക് വേണ്ടി സംസ്ഥാനത്ത് അഞ്ച് കോളേജുകൾ അനുവദിച്ചുകൊടുത്തത്. എന്നാൽ ഇടതുസര്‍ക്കാര്‍ കോളേജുകളിലെ നിയമനങ്ങൾക്ക് അംഗീകാരം കൊടുക്കാത്തതുകൊണ്ട് കോളേജുകളെല്ലാം പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. പട്ടിക ജാതി - പട്ടികവർഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ട് വിനിയോഗിക്കാതെ പാഴാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വോട്ടർമാരോട് എന്താണ് പറയാനുള്ളതെന്ന് കൊടിക്കുന്നില്‍ സുരേഷ് ചോദിച്ചു.  പിന്നാക്ക സമുദായങ്ങളോടുള്ള അവഗണനക്കെതിരെ ജനം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം ലിജു, അഡ്വ. ഉമേശൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in