Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ നിക്ഷേപമില്ല, തൊഴിലില്ല; കർണാടകയെ കണ്ട് പഠിക്കൂ!; പിണറായിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ ശിവകുമാർ

കേരളത്തിൽ നിക്ഷേപമില്ല, തൊഴിലില്ല; കർണാടകയെ കണ്ട് പഠിക്കൂ!; പിണറായിക്കെതിരെ ആഞ്ഞടിച്ച് ഡി.കെ ശിവകുമാർ
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരില്‍ പോലും കേരളത്തിന്റെ വികസനമെത്തിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കേരളത്തിലെ യുവാക്കള്‍ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാല്‍ അവര്‍ക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇവിടെയില്ല. തൊഴില്‍ അവസരങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കേരളത്തിലേക്ക് നിക്ഷേപങ്ങള്‍ എത്തുകയും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും വേണം. എന്നാല്‍ നിക്ഷേപങ്ങള്‍ എത്തിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കില്‍ കമ്മ്യൂണിസ്റ്റ് ചിന്തഗതി മാറണം. നിക്ഷേപകര്‍ക്ക് ഇവിടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കണം. എന്നാല്‍ ഇതൊന്നും ഇവിടെ നടക്കുന്നില്ലെന്നു ഡി.കെ ശിവകുമാര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ 25 ലക്ഷത്തിലധികം യുവാക്കള്‍ തൊഴില്‍രഹിതരാണെന്നാണ് കണക്ക്. ബാഗ്ലൂരില്‍ ഐ.ടി മേഖലയില്‍ പണിയെടുക്കുന്ന എഞ്ചിനിയര്‍മാരില്‍ 20 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണ്. കര്‍ണാടകയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ 90 ശതമാനം പേരും ഇടതു സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ നാട്ടില്‍ എത്തുമെന്ന് പറഞ്ഞു. പ്രവാസി വോട്ടര്‍മാരെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരു സൗകര്യവും ഏര്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള പോലൊരു വിഷയം മറ്റേതെങ്കിലും പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സ്ഥലത്തായിരുന്നുവെങ്കില്‍ അവിടെ കേന്ദ്ര എജന്‍സികള്‍ പറന്നിറങ്ങുമായിരുന്നു. ശബരിമലക്കേസില്‍ സി.ബി.ഐ അന്വേഷണമില്ലാത്തത് തന്നെ ബി.ജെ.പിയും സി.പിഎമ്മും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ്. ശബരിമല കേരളത്തിന്റെ മാത്രം വിഷയമല്ല. അത് വിശ്വാസികളെ മുഴുവന്‍ ബാധിക്കുന്നതാണ്. ഇതൊരു ദേശീയ വിഷയമായിട്ടും പ്രധാനമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിച്ചു. ഈ കൊള്ളക്ക് കേന്ദ്ര സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും വരാനിതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഈ കൊള്ളക്കാര്‍ക്കെതിരെ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയില്‍ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവര്‍ത്തിക്കും. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യു.ഡി.എഫ്അധികാരത്തിലെത്തും. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴുമോ? ദ്രാവിഡ മണ്ണില്‍ 'ദളപതി' തരംഗമാകുമോ?; രാജ്യം ഉറ്റുനോക്...

Latest News

കേരളത്തിൽ യുഡിഎഫ് തരംഗം; 90 സീറ്റുകൾ വരെ യുഡിഎഫിന്; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Save your stories

Sign in