Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തിൽ യുഡിഎഫ് തരംഗം; 90 സീറ്റുകൾ വരെ യുഡിഎഫിന്; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

കേരളത്തിൽ യുഡിഎഫ് തരംഗം; 90 സീറ്റുകൾ വരെ യുഡിഎഫിന്; ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് വൻ വിജയം പ്രവചിക്കുന്നു. ടൈംസ് നൗ, ആക്സിസ് മൈ ഇന്ത്യ, സിഎൻഎൻ ന്യൂസ് 18 തുടങ്ങി പ്രമുഖ ഏജൻസികളെല്ലാം കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനപ്രകാരം യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കാൻ സാധ്യതയുണ്ട്. 44% വോട്ട് വിഹിതത്തോടെ 78 മുതൽ 90 വരെ സീറ്റുകളാണ് ഇവർ പ്രവചിക്കുന്നത്.

വിവിധ എക്സിറ്റ് പോളുകൾ നൽകുന്ന ഏകദേശ സീറ്റ് നില താഴെ പറയുന്ന രീതിയിലാണ്:

  • NDTV: 75-85 സീറ്റുകൾ

  • Times Now: 72-84 സീറ്റുകൾ

  • People's Pulse: 75-85 സീറ്റുകൾ

  • Axis My India: 78-90 സീറ്റുകൾ

  • CNN News 18: 70-80 സീറ്റുകൾ

  • P-Mark: 71-79 സീറ്റുകൾ

  • Matrize: 70-85 സീറ്റുകൾ

എൽഡിഎഫിന് 58 മുതൽ 68 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് സിഎൻഎൻ ന്യൂസ് 18 കണക്കാക്കുന്നത്. അതേസമയം എൻഡിഎ നാല് സീറ്റുകൾ വരെ നേടിയേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണത്തുടർച്ചയാണ് പ്രവചിക്കപ്പെടുന്നത്. കേരളത്തിൽ എൽഡിഎഫിനേക്കാൾ 5% വോട്ടുകൾക്ക് യുഡിഎഫ് മുന്നിലെത്തുമെന്നാണ് പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ വ്യക്തമാക്കുന്നത്. മെയ് നാലിനാണ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നത്.

Related articles

See all
Latest News

ബംഗാള്‍ കോട്ടയില്‍ വിള്ളല്‍ വീഴുമോ? ദ്രാവിഡ മണ്ണില്‍ 'ദളപതി' തരംഗമാകുമോ?; രാജ്യം ഉറ്റുനോക്...

Latest News

കേരളത്തിൽ നിക്ഷേപമില്ല, തൊഴിലില്ല; കർണാടകയെ കണ്ട് പഠിക്കൂ!; പിണറായിക്കെതിരെ ആഞ്ഞടിച്ച് ഡി....

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Save your stories

Sign in