JAYASURYA| കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ജയസൂര്യയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു; മര്‍ദിച്ചത് നടനൊപ്പം എത്തിയവര്‍
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read
•
Updated: June 05, 2026
കണ്ണൂര്‍ കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറും ദേവസ്വം ഫോട്ടോഗ്രാഫറുമായ സജീവ് നായരെയാണ് മര്‍ദ്ദിച്ചത്. ജയസൂര്യയുടെ കൂടെ വന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് വിവരം.
ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം നടന്നത്. ചടങ്ങുകള്‍ കഴിയുംവരെ ഫോട്ടോയെടുക്കാന്‍ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പാടാക്കിയ വ്യക്തിയാണ് സജീവന്‍ നായര്‍. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവന്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ദ്ദനമേറ്റ സജീവ് ആശുപത്രിയില്‍ ചികിത്സ തേടി. ക്യാമറയ്ക്കും കേട് പാട് പറ്റിയിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10