Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Malappuram

പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ ഓർമ്മപ്പെടുത്തലുമായി മലപ്പുറത്ത് ഫോട്ടോ പ്രദർശനം

പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ ഓർമ്മപ്പെടുത്തലുമായി മലപ്പുറത്ത് ഫോട്ടോ പ്രദർശനം
മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെ ശക്തമായ ഓർമ്മപ്പെടുത്തലുമായി മലപ്പുറത്ത് ഫോട്ടോ പ്രദർശനം ശ്രദ്ധേയമാകുന്നു. ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള ഫോട്ടോഗ്രാഫി ക്ലബ്ബാണ് കോട്ടക്കുന്നിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രളയവും,വരൾച്ചും മാറി മാറി നൽകിയിട്ടും ഒരു മടിയും കൂടാതെ വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് ശക്തമായഈ ഓർമ്മപ്പെടുത്തലുമായാണ് മലപ്പുറം കോട്ടക്കുന്നിൽ നാച്വർ വാക്ക് എന്ന പേരിൽ പ്രദർശനമൊരുക്കിയിരിക്കുന്നത്.  മലപ്പുറത്തെ വിഴുങ്ങിയ പ്രളയവും, മലപ്പുറത്തെ വരിഞ്ഞുമുറുക്കിയ വരൾച്ചയുടെയും നേർകഴ്ച്ചകളാണ് 24 ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്തത്. ഫോട്ടോഗ്രഫർമാരുടെ സംഘടനയായ എ.കെ.പി.എ യുടെ കീഴിലെ ഫോട്ടോഗ്രാഫി ക്ലബ്ബിലെ അംഗങ്ങളാണ് പ്രദർശനമൊരുക്കിയിരിക്കുന്ന 24 ഫോട്ടോഗ്രാഫർമാരും. പ്രളയ കാലത്തെ മലപ്പുറത്തിന്‍റെ മലയോരമേഖലകളും, വറ്റിവരണ്ടുണങ്ങിയ കടലുണ്ടി പുഴയുമെല്ലാം പ്രദർശനത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. മലപ്പുറത്തിന് പുറമെ രാജ്യമൊട്ടാകെ സഞ്ചരിച്ചുമാണ് ഫോട്ടോകൾ പകർത്തിയത്. നാലു ദിവസങ്ങളിലാരി സംഘടിപ്പിച്ചിരിക്കുന്ന പ്രദർശനം ശനിയാഴ്ച  സമാപിക്കും.

Related articles

See all
Kerala

സീറ്റ് വിഭജനത്തെചൊല്ലി തർക്കം; പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ സിപിഎം ആക്രമം

Kerala

ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില...

Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Save your stories

Sign in