Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആശുപത്രികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍; പദ്ധതി ഉദ്ഘാടനം ചെയ്ത് ആന്‍റോ ആന്‍റണി എം.പി

ആശുപത്രികള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍; പദ്ധതി ഉദ്ഘാടനം ചെയ്ത് ആന്‍റോ ആന്‍റണി എം.പി
പത്തനംതിട്ട : ആന്‍റോ ആന്‍റണി എംപിയുടെ കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ എല്ലാ ഗവൺമെന്‍റ് ആശുപത്രികൾക്കും, കമ്യൂണിറ്റി ഹെൽത്ത് സെന്‍ററുകൾക്കും, പ്രൈമറി ഹെൽത്ത് സെന്‍ററുകൾക്കും ഓക്സിജൻ കോൺസന്‍ട്രേറ്ററുകൾ നൽകുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആന്‍റോ ആന്‍റണി എംപി നിർവഹിച്ചു. ഡോക്ടേഴ്സ് ഫോർ യു എന്ന സംഘടനയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യാ എസ് അയ്യർ ഓക്സിജൻ കോൺസന്‍ട്രേറ്റർ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെഎൽ ഷീബ, ഡോക്ടേഴ്സ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം എന്നിവർ പങ്കെടുത്തു. ആദ്യപടിയായി 47 ലക്ഷം രൂപ വിലവരുന്ന 70 കോൺസന്‍ട്രേറ്ററുകളാണ് പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിൽ വിതരണം ചെയ്യുന്നത്. കൊവിഡ് കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഓക്സിജൻ ദൗർലഭ്യമാണ് എന്നതുകൊണ്ടാണ് ഓക്സിജൻ കോൺസൺട്രേറ്ററുകൾ നൽകാൻ തീരുമാനമെടുത്തത് എന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in