Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

താമരശേരി ചുരം റോഡില്‍ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരം റോഡില്‍ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
  കോഴിക്കോട്-വയനാട് താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പ് റോഡിന്‍റെ ഇടതുവശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ കണ്ടത്. കലുങ്കിനടിയിലൂടെ നീർച്ചാൽ ഒഴുകുന്ന ഭാഗത്തിന് സമീപത്തായാണ് ദേശീയപാതയിൽ വിള്ളൽ കണ്ടത്. തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യമൊഴിവാക്കാൻ പോലീസ് ഈ ഭാഗത്ത് ബാരിക്കേഡ് സ്ഥാപിച്ചു. വലതുവശത്ത് കൂടി ഒറ്റവരിയായാണ് രാത്രി വാഹനങ്ങൾ കടത്തിവിട്ടത്. ചുരമിടിച്ചിൽ സാധ്യത ഒഴിവാക്കാൻ ഇന്നലെ രാത്രി എട്ടു മണി മുതൽ ചുരംകയറുന്ന ഭാരവാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.  

Related articles

See all
Latest News

'കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വയനാട്ടുകാരോട് ചിറ്റമ്മനയം; കേന്ദ്രത്തില്‍ അധികാരത്തിലെത...

Latest News

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍

Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

ആദിവാസി യുവാവിന്‍റെ ദുരൂഹ മരണം; ആത്മഹത്യയാണെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കാനുള്ള ക്...

Save your stories

Sign in