Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയിൽ സ്ത്രീ പ്രവേശനം : പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംസ്ഥാന സർക്കാരെന്ന് ഉമ്മൻ ചാണ്ടി

ശബരിമലയിൽ സ്ത്രീ പ്രവേശനം : പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംസ്ഥാന സർക്കാരെന്ന് ഉമ്മൻ ചാണ്ടി
Oommen-chandy ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് സംസ്ഥാന സർക്കാരാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കാസർഗോഡ് ചെർക്കളയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ വിഷയം മുൻനിർത്തി സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉമ്മൻചാണ്ടി ഉന്നയിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാരാണെന്ന് പറഞ്ഞ അദ്ദേഹം കോടതി വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച നട തുറന്നപ്പോൾ ഒരു ക്രമസമാധാന പ്രശ്‌നവും അവിടെ ഉണ്ടായില്ലെന്നും ലക്ഷക്കണക്കിന് ആളുകൾ ശബരിമലയിൽ ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല കാലത്ത് ആക്ടിവിസ്റ്റുകളെ സർക്കാർ വീടുകളിൽ നിന്നും വിളിച്ചിറക്കി പോലീസ് സംരക്ഷണത്തിൽ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം യുഡിഎഫ് എക്കാലവും വിശ്വാസികൾക്ക് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in